ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് മൂണ്‍ ഹീ ജോങ്ങ് സുവോണ്‍ രൂപതയുടെ സഹ മെത്രാന്‍

ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് മൂണ്‍ ഹീ ജോങ്ങ് സുവോണ്‍ രൂപതയുടെ സഹ മെത്രാന്‍

RV8247_Articoloഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് മൂണ്‍ ഹീ ജോങ്ങിനെ കൊറിയയിലെ സുവോണ്‍ രൂപതയുടെ സഹ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചു. രൂപതയുടെ മേജര്‍ സെമിനാരി പ്രൊഫസറും സുവിശേഷ പ്രഘോഷണത്തിനായുള്ള ഡിപ്പാര്‍ട്ട്‌മെന്റിന്റെ് ഡയറക്ടറും പാസ്റ്ററുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.

1966 ഓഗസ്റ്റ് 26ന് ജിയോന്‍ഗി-ദോയിലെ സുവോന്‍ രൂപതയില്‍ ഇദ്ദേഹം ജനിച്ചു. സുവോന്‍ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം 1994 ജനുവരി 21ന് വൈദികനായി അഭിഷേകം ചെയ്തു.

വൈദികനായി നിയുക്തനായതിനു ശേഷം അദ്ദേഹം ബിസാന്‍-ഡോങ്ങ്, കിലോസാന്‍, ഹൊയിജി-ഡോങ്ങ്, പയീങ്ങ്‌സങ്ങ്, എന്നിവടങ്ങളില്‍ സഹ വികാരിയായി സേവനമനുഷ്ഠിച്ചു. പിന്നീട് 2001ല്‍ സുവോന്‍ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയില്‍ ആത്മീയ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു. 2006ല്‍ ഇദ്ദേഹം റോമിലെ പോന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് അന്‍സലേമില്‍ നിന്നും ലിറ്റര്‍ജിയില്‍ പഠനം പൂര്‍ത്തിയാക്കി. അതേ വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇവാന്‍ജ്വലൈസേഷനിലെ രൂപതാ ഡയറക്ടറായും മേജര്‍ സെമിനാരി പ്രൊഫസറായും ഇദ്ദേഹം സെവനമനുഷ്ഠിച്ചു. പിന്നീട് 2014ല്‍ ഒ-ബോങ്-ഡോങ്ങ് ഇടവകയിലെ പാസ്റ്ററായി.

You must be logged in to post a comment Login