ഫാ. ജോഫി പുതുവയുടെ ശവസംസ്‌കാരം ഇന്ന്

ഫാ. ജോഫി പുതുവയുടെ ശവസംസ്‌കാരം ഇന്ന്

വൈപ്പിന്‍: ചങ്ങനാശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഫാ. ജോഫി പുതുവയുടെ ശവസംസ്‌കാരം ഇന്ന്.  വീട്ടിലും ഇടവകദേവാലയമായ സാന്‍ജോപുരം സെന്റ് ജോസഫ്‌സ് പള്ളിയിലും പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹം ആലുവ കീഴ്മാട് പള്ളിയിലേക്കു കൊണ്ടുപോയി. അവിടെനിന്നു തൃശൂരിലേക്കു കൊണ്ടുപോയി ഉച്ചകഴിഞ്ഞു രണ്ടിന് മണ്ണുത്തിയിലെ സലേഷ്യന്‍സഭയുടെ ഡോണ്‍ ബോസ്‌കോ ഭവനില്‍ സംസ്‌കരിക്കും.

സാന്‍ജോപുരം പുതുവ പൗലോസ്-മറിയം ദമ്പതികളുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായ ഫാ. ജോഫി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയിരുന്നു. മൂത്ത സഹോദരന്‍ കുഞ്ഞച്ചന്‍ നായരമ്പലത്തു നിര്‍മിച്ച പുതിയ വീടിന്റെ വെഞ്ചരിപ്പിനായിരുന്നു എത്തിയത്.

You must be logged in to post a comment Login