ഫാ.ജോഫി പുതുവയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട

ഫാ.ജോഫി പുതുവയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട

വൈപ്പിന്‍: വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ. ജോഫി പുതുവയ്ക്കു കണ്ണീരില്‍ കുതിര്‍ന്ന വിട.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ്പുത്തന്‍വീട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ മാതൃഇടവകയായ നായരമ്പലം സാന്‍ജോപുരം പള്ളിയില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തി. ഇടവകക്കാരും കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

പ്രോ വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം, ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഞാറക്കല്‍ പള്ളിവികാരി ഫാ. ആന്റണി പുതിയാപറമ്പില്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വികാരി ഫാ. ഡെന്നി കാട്ടയില്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

മൃതദേഹം പിന്നീട് തൃശൂരിലേക്കു കൊണ്ടുപോയി.മണ്ണൂത്തിയിലെ സലേഷ്യന്‍ സഭയുടെ ഡോണ്‍ബോസ്‌കോ ഭവനില്‍ സംസ്‌കരിച്ചു.

You must be logged in to post a comment Login