ഫാ. ജോസഫ് കൊടക്കല്ലില്‍ സാന്തയുടെ പുതിയ മെത്രാന്‍

ഫാ. ജോസഫ് കൊടക്കല്ലില്‍ സാന്തയുടെ പുതിയ മെത്രാന്‍

RV8260_Articoloഫാ. ജോസഫ് കൊടക്കല്ലിനെ സാന്താ-സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ(ഇന്ത്യ) പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചു. സെന്റ്. വിന്‍സെന്റ് കത്തീഡ്രലിന്റെ ഇടയനാണ് ഇദ്ദേഹം.

1965 ഡിസംബര്‍ 18ന് കോതമംഗലത്തുള്ള ഉപ്പുതോടിലായിരുന്നു ഇദ്ദേഹം ജനിച്ചത്. സാന്തയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന ഇദ്ദേഹം സെന്റ് ആല്‍ബേര്‍ട്ട് കോളേജില്‍ നിന്നും ഫിലോസഫി പഠനം നടത്തി. പിന്നീട് വടവത്തൂരുള്ള സെന്റ് തോമസ്സ് അപ്പസ്‌തോലിക സെമിനാരിയില്‍ നിന്നും ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1991ഡിസംബര്‍ 31ന് ഫാ. ജോസഫ് വൈദികപട്ടം സ്വീകരിച്ചു.

റീവയിലെയും വടവത്തൂരിലെയും ഇടവക വികാരിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് സാന്തയിലെ സെന്റ് തോമസ്സ് മൈനര്‍ സെമിനാരിയിലെ റെക്ടറായി. സാന്തയിലെ സെന്റ് എഫ്രേംസ് തിയോളജിക്കല്‍ കോളേജില്‍ പ്രൊഫസറായും വൈസ്-റെക്ടറായും ഇദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login