“ഫാ.ടോം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്”

“ഫാ.ടോം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്”

ഏദെന്‍: കൂടുതല്‍ വാര്‍ത്തകളൊന്നും ഫാ.ടോമിനെക്കുറിച്ച് അറിയില്ലെങ്കിലും അദ്ദേഹത്തിന്റേതായി വന്ന ഫോട്ടോ ആധികാരികമാണെന്നാണ് ഞാന്‍ കരുതുന്നത്. അത് ഫാദര്‍ ജീവനോടെയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഞാനും വിശ്വസിക്കുന്നത് ഫാ.ടോം ജീവനോടെയുണ്ട് എന്നാണ്.

ഇത് സൗത്തേണ്‍ അറേബ്യ അപ്പസ്‌തോലിക് വികാര്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ ഓഎഫ്എം ക്യാപിന്റെ വാക്കുകള്‍.കഴിഞ്ഞ ദിവസം ഫാ.ടോമിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ബിഷപ് ഹിന്‍ഡറിന്റെ ഈ അഭിപ്രായം.

മാര്‍ച്ച് നാലിനാണ് നേഴ്‌സിംങ് ഹോം ആക്രമിച്ച് നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരെ വെടിവച്ചുകൊന്നതിന് ശേഷം ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. വളരെയധികം വേദന അനുഭവിക്കുന്ന ഒരു മനുഷ്യനെപോലെയായിരുന്നു ഫാ.ടോമിന്റേതായി കഴിഞ്ഞദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോകള്‍. നീണ്ട മുടിയും താടിയുമായി കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുനില്‍ക്കുന്നതായിരുന്നു ആ ഫോട്ടോ.

ആ ഫോട്ടോയുടെ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ബിഷപ് ഹിന്‍ഡര്‍ പറഞ്ഞു.

You must be logged in to post a comment Login