ഫാ.ടോം ഉഴുന്നാലിനെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഫാ.ടോം ഉഴുന്നാലിനെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: യെമനിലെ ഏദനില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ കണ്ടെത്തി മോചിപ്പിക്കാന്‍ യെമന്‍ ഇന്ത്യ സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും സാധ്യമായ എല്ലാ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അക്രമസംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട തൊടുപുഴ സ്വദേശിനി സിസ്റ്റര്‍ സാലിയെ ഇന്ത്യയിലെത്തിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

You must be logged in to post a comment Login