ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്നുപേര്‍ പിടിയില്‍

ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്നുപേര്‍ പിടിയില്‍

ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്നുപേര്‍ പിടിയിലെന്ന് വാര്‍ത്ത. എന്നാല്‍ ഫാ. ടോമിനെക്കുറിച്ച് വാര്‍ത്തകള്‍ ഒന്നും ലഭ്യമായിട്ടില്ല. ഏദനിലെ വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയതായും പറയുന്നു.

മാര്‍ച്ച് നാലിനാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിക്കുകയും കന്യാസ്ത്രീകളടക്കം പതിനാറ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. അതിന് ശേഷമായിരുന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

You must be logged in to post a comment Login