ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ഭീകരരെന്ന് സ്ഥിരീകരണം

ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ഭീകരരെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: തെക്കന്‍ യെമനില്‍ നിന്ന് മാര്‍ച്ച് നാലിന് മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ഭീകരരാണെന്ന കാര്യം വിദേശകാര്യമന്ത്രി സുഷമാസ്വരാജ് സ്ഥിരീകരിച്ചു. വൈദികനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണ്.

ഇതേസമയം ഫാ. ടോം ഉഴുന്നാലിനെ ദു:ഖവെള്ളിയാഴ്ച ക്രൂശിലേറ്റുമെന്നും മറ്റുമുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവ വെറും ഊഹാപോഹം മാത്രമാണെന്ന് സലേഷ്യന്‍ വക്താവ് ഫാ. മാത്യു വളര്‍കോട് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുഷമാസ്വരാജും ഫാ. ടോമിന്റെ മോചനത്തെക്കുറിച്ച് ഫോണ്‍ സംഭാഷണം നടത്തി. അബുദാബിയിലുള്ള മെത്രാനുമായും ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചു.

യെമനില്‍ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login