ഫാ.ടോം ഉഴുന്നാലിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റുകള്‍

ഫാ.ടോം ഉഴുന്നാലിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റുകള്‍

കൊച്ചി; യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ പേരില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങി. യൂറോപ്യന്‍ പുരോഹിതന്‍ അല്ലാത്തതിനാലാണ് തന്നെ രക്ഷിക്കാന്‍ നടപടികളില്ലാത്തതെന്നും ഇന്ത്യന്‍ ഗവണ്‍മെന്റും ക്രിസ്ത്യന്‍ മാധ്യമങ്ങളും ഫാ. ടോം ഉടന്‍ മോചിതനാകുമെന്ന് പറയുന്നുണ്ടെങ്കിലും ആരും ഒന്നും ചെയ്യുന്നില്ലെന്നും പോസ്റ്റുകള്‍ ആരോപിക്കുന്നുണ്ട്. ഫാ.ടോം ഉഴുന്നാലിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗിക്കുകയാണെന്നാണ് കരുതുന്നത്.

പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ പ്രതികരിച്ചപ്പോള്‍ താന്‍ ഫാ. ടോമിന്റെ സുഹൃത്താണെന്നും അദ്ദേഹം ഒരു മെസേജിലൂടെ പാസ് വേഡ് അറിയിച്ചതാണെന്നും ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ നിലവിലില്ല എന്നുമായിരുന്നു മറുപടി.

അച്ചന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിഷയത്തില്‍ ഹൂമാനിറ്റേറിയന്‍ ഇനിഷ്യേറ്റീവ് ഇന്റര്‌നാഷനല്‍ പ്രസിഡന്റ വി.ടി ജോബ് പാലക്കുഴ രാജ്യാന്തര ഫോറങ്ങളായ ഇന്റര്‍നെറ്റ് ക്രൈം കംപ്ലെയ്ന്റ് സെല്ലിലും നാറ്റോ സൈബര്‍ സെക്യൂരിറ്റിയിലും പരാതി നല്കിയിട്ടുണ്ട്.

You must be logged in to post a comment Login