ഫാ. ടോം ഉഴുന്നാലിലിന്റെ ദൃശ്യങ്ങള്‍ വേദനയുളവാക്കുന്നു

ഫാ. ടോം ഉഴുന്നാലിലിന്റെ ദൃശ്യങ്ങള്‍ വേദനയുളവാക്കുന്നു

ന്യൂഡല്‍ഹി: യെമനില്‍ നിന്നു ഭീകരര്‍ മാര്‍ച്ച് നാലിന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും പുറത്ത്. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ  ദൃശ്യങ്ങള്‍ ആരുടെയും മനസ്സലിയിക്കുന്ന വിധത്തിലുള്ളതാണ്. സോഷ്യല്‍ മീഡിയയിലൂടെയാണു ഈ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നാണ് അഭ്യൂഹം. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.

ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണെ്ടന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇതു വൈദികന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

You must be logged in to post a comment Login