ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം; സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി വിദേശകാര്യമന്ത്രിക്ക് നിവേദനം നല്കും

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം; സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി വിദേശകാര്യമന്ത്രിക്ക് നിവേദനം നല്കും

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് സിബിസിഐ കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. അച്ചനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ മോചനശ്രമങ്ങള്‍ കൂടുതല്‍ ഗൗരവമാക്കണമെന്നും ശരിയായ വിവരം ലഭ്യമാക്കണമെന്നും അഭ്യര്‍ത്ഥിച്ച് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍.ജോസഫ് ചിന്നയ്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ നേരില്‍ കണ്ട് നിവേദനം നല്കും.

ബാംഗ്ലൂരില്‍ ചേര്‍ന്ന ഇന്ത്യയിലെ കത്തോലിക്കാമെത്രാന്മാരുടെ സമ്മേളനത്തിന് ശേഷം ഫാ. ടോമിന്റെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കിയിരുന്നു.

You must be logged in to post a comment Login