ഫാ. ടോം ഉഴുന്നാലിലിന്റെ സഹായാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ഉടനെത്തുമെന്ന് എഫ്ബി പോസ്റ്റ്!

ഫാ. ടോം ഉഴുന്നാലിലിന്റെ സഹായാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ഉടനെത്തുമെന്ന് എഫ്ബി പോസ്റ്റ്!

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിന്റെ സഹായാഭ്യര്‍ത്ഥന ഉടന്‍ തന്നെ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്നതായിരിക്കും എന്നറിയിച്ചു കൊണ്ട് അച്ചന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. താടിമീശയും മുടിയും വളര്‍ന്ന നിലയിലുള്ള ഒരു ഫോട്ടോയും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.

ഫാ. ടോം ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന ആശങ്കകള്‍ ഇടക്കാലത്ത് നിലനിന്നിരുന്നു. ഐഎസ് ഭീകരര്‍ അദ്ദേഹത്തെ വധിച്ചു എന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡയിയില്‍ വിശുദ്ധ വാരത്തില്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം തെറ്റാണെന്നും ഫാ. ടോം സുരക്ഷിതനാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നു.  എങ്കിലും ഫാ. ടോമിന്റെ മോചനം സംബന്ധിച്ച വിവരങ്ങള്‍ അന്തമില്ലാതെ നീളുകയായിരുന്നു. ഇതിനിടയില്‍ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്താണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന എന്നറിയാനും ഏവര്‍ക്കും ആകാംക്ഷയുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 4 നാണ് യെമനില്‍ നിന്ന് ഐഎസ് ഭീകരര്‍ ഫാ. ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത്.

You must be logged in to post a comment Login