ഫാ. ടോമിനു വേണ്ടി പ്രാര്‍ത്ഥന യാചിച്ച് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍

ഫാ. ടോമിനു വേണ്ടി പ്രാര്‍ത്ഥന യാചിച്ച് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍

റോം: യമനിലെ സ്ഥിതിഗതികള്‍ അനുദിനം വഷളാകുന്നതിനെ തുടര്‍ന്ന് വൈദികര്‍ക്കു വേണ്ടിയും, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ക്കു വേണ്ടിയും ഭീകരര്‍
തട്ടിക്കൊണ്ടു പോയ ഫാ. ടോം. ഉഴുന്നാലിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ദക്ഷിണ അറേബ്യന്‍ അപ്പസ്‌തോലിക്ക് വികാരിയേറ്റായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.

‘ഇന്നത്തെ അവസ്ഥയില്‍ എങ്ങനെ മുന്നോട്ടു പോകാനാവുമെന്ന് എനിക്കറിയില്ല. ഫാ. ടോമിനു വേണ്ടി എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കുക. അദ്ദേഹം ജീവനോടെ ഉണ്ടോ ഇല്ലയോയെന്ന് അറിഞ്ഞുകൂട.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ വത്തിക്കാനില്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ പേരില്‍ നടത്തിയ പൊതുചര്‍ച്ചയുടെ
ഒടുവില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

യമനിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദികരെയും കന്യാസ്ത്രീകളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മാസങ്ങളോളം വിശുദ്ധ കുര്‍ബാനയില്ലാതെ സന്യാസിനികള്‍ക്ക് യമനില്‍ കഴിയേണ്ട അവസ്ഥയാണ്. തടസ്സങ്ങള്‍ എല്ലാം നീങ്ങുന്നതിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന്‌ അദ്ദേഹം വിശ്വാസികളോട് പറഞ്ഞു.

You must be logged in to post a comment Login