ഫാ.ടോമിനെ തീവ്രവാദിഗ്രൂപ്പുകള്‍ക്ക് കൈമാറിയോ? അവ്യക്തത തുടരുന്നു, ഫാ. ടോം എവിടെ?

ഫാ.ടോമിനെ തീവ്രവാദിഗ്രൂപ്പുകള്‍ക്ക്  കൈമാറിയോ? അവ്യക്തത തുടരുന്നു, ഫാ. ടോം എവിടെ?

കോട്ടയം: ഫാ.ടോം എവിടെ? ഇന്നും ആ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ടോം അച്ചന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നിട്ടും അദ്ദേഹത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് ഇനിയും കൃത്യത ലഭ്യമായിട്ടില്ല.

അഗതിമന്ദിരത്തില്‍നിന്നു ബന്ദിയാക്കി കൊണ്ടുപോയ ഫാ.ടോമിനെ നാലംഗ സംഘം ഇവരുടെ തന്നെ മറ്റു സംഘങ്ങള്‍ക്കോ വേറെ തീവ്രവാദി ഗ്രൂപ്പുകള്‍ക്കോ കൈമാറിയിരിക്കാമെന്നാണ് ഇപ്പോള്‍ പോലീസിന്‍റെ സംശയം.കൂട്ടക്കൊല നടത്താന്‍ തീവ്രവാദി സംഘത്തിന് അനുമതി നല്‍കിയ ഇമാം മുഹമ്മദ് അബ്ദ, ഫാ. ടോം ഉഴുന്നാലില്‍ ഇപ്പോള്‍ എവിടെയുണെ്ടന്നു വ്യക്തമല്ലെന്നാണു ചോദ്യംചെയ്യലില്‍ പറയുന്നത്.

കൂട്ടക്കൊലയ്ക്ക് ഒത്താശ ചെയ്തതായി പറയുന്ന ഇമാം മുഹമ്മദ് സലാം അബ്ദയെ പോലീസ് തുടര്‍ച്ചയായി ചോദ്യംചെയ്തുവരികയാണ്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഒസാമ അല്‍ ഹദാരി, ഉമര്‍ അല്‍ അസി, ഇസ്മയില്‍ ദുറ, ഷെഖ്‌റിയ അല്‍ സക്കാഫ് എന്നിവരാണു കൂട്ടക്കൊല നടത്തിയതെന്നാണ്് ഇമാം മുഹമ്മദ് വെളിപ്പെടുത്തിയയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ മാത്രമേ പിടിയിലായിട്ടുള്ളൂ. കൂടുതല്‍ പേര്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഈ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

 

You must be logged in to post a comment Login