ഫാ. ടോമിന്റെ മോചനം; പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു

ഫാ. ടോമിന്റെ മോചനം; പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു

രാമപുരം: ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയവരില്‍ ചിലരെ പിടികൂടിയെന്ന വാര്‍ത്ത അച്ചന്റെ ബന്ധുക്കള്‍ക്കും സന്യാസസഭയ്ക്കും കൂടുതല്‍ പ്രതീക്ഷയേകുന്നു. അച്ചനെ തട്ടിക്കൊണ്ടുപോയ മാര്‍ച്ച് നാലിന് ശേഷം അദ്ദേഹത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും സഭയ്‌ക്കോ സര്‍ക്കാരിനോ ബന്ധുക്കള്‍ക്കോ ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫാ.ടോമിന്റേതായി വന്ന ഒരു ചിത്രവും സന്ദേശവും മാത്രമായിരുന്നു അദ്ദേഹം ജീവനോടെയിരിക്കുന്നു എന്നതിന്റെ ഏക തെളിവ്.

കേന്ദ്രസര്‍ക്കാരും വിദേശ നയതന്ത്രവിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് ഫാ. ടോമിനെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്നാണ് തങ്ങളുടെ പ്രാര്‍ത്ഥനയും ആവശ്യവും പ്രതീക്ഷയുമെന്ന് സലേഷ്യന്‍ സഭാധികാരികള്‍ പറഞ്ഞു.

You must be logged in to post a comment Login