ഫാ. ടോമിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കുഞ്ഞച്ചന്റെ കബറിടത്തില്‍..

ഫാ. ടോമിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കുഞ്ഞച്ചന്റെ കബറിടത്തില്‍..

രാമപുരം: മിഴിനിറയെ കണ്ണീരും മനം നിറയെ പ്രാര്‍ത്ഥനയുമായിട്ടാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിന് മുമ്പില്‍ സിസ്റ്റര്‍ അഗസ്റ്റെലിന്‍ എത്തിയത്. യെമനില്‍ സേവനം അനുഷ്ഠിക്കുന്ന ഉപവിയുടെ സഹോദരിമാരില്‍ ഒരാളാണ് താമരശ്ശേരി രൂപതാംഗമായ സിസ്റ്റര്‍ അഗസ്റ്റെലിന്‍ പള്ളത്ത്.

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രാര്‍ഥിക്കാനാണ് സിസ്റ്റര്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തിയത്. യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സഹസന്യാസിനിമാരെ നഷ്ടപ്പെട്ടതിന്റെ ദു:ഖത്തില്‍ നിന്ന് ഇനിയും മോചനം നേടിയിട്ടില്ല സിസ്റ്റര്‍. അന്ന് നാലു കന്യാസ്ത്രീമാരുള്‍പ്പടെ പതിനാറ് പേരാണ് മരണമടഞ്ഞത്.

ഫാ. ടോം സുരക്ഷിതനായി എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന ആഗ്രഹം മാത്രമേ പ്രാര്‍ത്ഥനയായി ഇപ്പോള്‍ സിസ്റ്ററിന്റെ മനസ്സിലുള്ളൂ.

You must be logged in to post a comment Login