ഫാ. ടോമിന്റെ മോചനത്തിന് വത്തിക്കാന്‍ രംഗത്ത്

ഫാ. ടോമിന്റെ മോചനത്തിന് വത്തിക്കാന്‍ രംഗത്ത്

വത്തിക്കാന്‍: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വത്തിക്കാനും രംഗത്ത്. സൗദി അറേബ്യന്‍ വികാരിയാത്ത് വഴിയാണ് വത്തിക്കാന്‍ മോചനശ്രമങ്ങള്‍ നടത്തുന്നത്. ഫാ.ടോമിന്റേതായി ഇന്നലെ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് സലേഷ്യന്‍ സഭയുടെ പ്രതികരണം.

എന്നാല്‍ ഫാ. ടോമിന്റെ സുഹൃത്തുക്കള്‍ക്ക് ഫെയ്‌സ്ബുക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. യെമനി ഫ്രണ്ടിന്റെ പേരിലാണ് സന്ദേശം. ഫാ. ടോമിന്റെ അനുവാദത്തോടെയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.

You must be logged in to post a comment Login