ഫാ. ടോമിന്റെ വസതിയില്‍ കെഎം മാണിയെത്തി

ഫാ. ടോമിന്റെ വസതിയില്‍ കെഎം മാണിയെത്തി

രാമപുരം: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ വസതിയില്‍ കെ.എം മാണി എംഎല്‍ എയും ജോസ് കെ മാണി എംപിയുമെത്തി. കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥനയിലും പങ്കെടുത്തു.

ഫാ. ടോമിന്റെ മോചനത്തിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവര്‍ക്ക് കത്തുകള്‍ അയച്ചതായി മാണി അറിയിച്ചു. ഇത് സംബന്ധിച്ച അന്വേഷണം നടത്തിവരികയാണെന്ന് സുഷമാസ്വരാജ് അറിയിച്ചതായി ജോസ് കെ മാണി പറഞ്ഞു.

You must be logged in to post a comment Login