ഫാ.ടോമിന്‍റെ മോചനം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ഫാ.ടോമിന്‍റെ മോചനം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. മനുഷ്യാവകാശ പ്രവര്‍ത്തനും അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ ഹര്‍ജ്ജിയിലാണ് കമ്മീഷന്‍ ഉത്തരവ്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇരയെ മോചിപ്പിക്കുന്നതിന് എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തുടര്‍നടപടികള്‍ ഹര്‍ജ്ജിക്കാരനെ അറിയിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

ഫാ. ടോമിനെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയിട്ട് പത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്തത് കേന്ദ്ര സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകള്‍ ഇല്ലാത്തതിനാലാണെന്നു പരാതിയില്‍ കുറ്റപ്പെടുത്തി.

One Response to "ഫാ.ടോമിന്‍റെ മോചനം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു"

  1. berkthomas   January 18, 2017 at 6:42 am

    “The prime responsibility is under Vicariate of Arabia under Bishop Paul Hinder, governed by Pope”. Ethically India Govt. has no involvement other than his (Fr. Toms) formal status being an Indian National and any such, his mission was as per the Church ORDER and not by India govt., blaming Indian Government and its diplomacy is washing hands to hideaway from responsibility by Roman Catholic Church and letting him as a scapegoat. Roman Catholic Church and in its Vicariate of Arabia is gaming with the life of Fr. Tom by giving petty status for being an individual from a third world country; from the recently released video, (of Fr. Tom) it is evident, the sluggish approach from Vicariate office has done nothing progressively for his release.
    Vicariate of Arabia’s bulletins are not much appealing, the statement seems show-off and a continuation to address the faithful about their involvement. Any ransom for the release from captivity should be borne by Roman Catholic Church, winning by venerating him as a martyr/sainthood will be answerable to his blood.

You must be logged in to post a comment Login