ഫാ.തോമസ് കളപ്പുര ഇന്ത്യയുടെ ജ്യുവല്‍

ഫാ.തോമസ് കളപ്പുര ഇന്ത്യയുടെ ജ്യുവല്‍

ഷില്ലോംങ്: ആസാമിലെ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് വേണ്ടി രണ്ട് ദശാബ്ദക്കാലത്തോളം സേവനം അനുഷ്ഠിച്ച സലേഷ്യന്‍ വൈദികന്‍ ഫാ. തോമസ് കളപ്പുരയ്ക്കലിന് ജ്യൂവല്‍ ഓഫ് ഇന്ത്യ അവാര്‍ഡ്. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റിന്റെ സഹസ്ഥാപകന്‍ കൂടിയായ ഇദ്ദേഹത്തിന് ആസാം മുന്‍ഗവര്‍ണര്‍ ഡോ. ഭീഷ്മനാരായണ്‍ സിംങ് അവാര്‍ഡ് സമ്മാനിച്ചു.

ഇതോടൊപ്പം ഇന്ത്യന്‍ സോളിഡാരിറ്റി കൗണ്‍സില്‍ വിജയ് രത്തന്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡും  സമ്മാനിച്ചു. ഔട്ട്‌സ്റ്റാന്‍ഡിംങ് പെര്‍ഫോമന്‍സിന്റെ പേരിലായിരുന്നു ഈ പുരസ്‌കാരം.

You must be logged in to post a comment Login