ഫാ. പീറ്റര്‍ പുളിവേലില്‍ സിഎംഐ നിര്യാതനായി

ഫാ. പീറ്റര്‍ പുളിവേലില്‍ സിഎംഐ നിര്യാതനായി

തിരുവനന്തപുരം: സിഎംഐ സഭയുടെ തിരുവനന്തപുരം പ്രവിശ്യാംഗമായ ഫാ. പീറ്റര്‍ പുളിവേലില്‍ (71) നിര്യാതനായി. സംസ്‌കാരം നാളെ 2.30നു മാന്നാനം ആശ്രമദേവാലയത്തില്‍. തലയോലപ്പറമ്പ് പുളിവേലില്‍ പരേതരായ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകനാണ്. 1972 ല്‍ പൗരോ ഹിത്യം സ്വീകരിച്ച ഫാ. പീറ്റര്‍ വളരെക്കാലം മാന്നാനം കെഇ കോളജില്‍ അധ്യാപകനായിരുന്നു. മാന്നാനം കെഇ കോളജ്, കുട്ടിക്കാനം മരിയന്‍ കോളജ്, ജഗദല്‍പൂര്‍ ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.

അമേരിക്കയിലെ ഷ്‌റീപോര്‍ട്ട് രൂപതയിലും ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയിലും  ശുശ്രൂഷ ചെയ്തിട്ടുണ്ട്. 2015 മുതല്‍ വര്‍ക്കലയിലെ ചാവറ സിഎംഐ ഭവനിലെ അംഗമായിരുന്നു. സഹോദരങ്ങള്‍: റോസമ്മ, മേരി , പരേതരായ ജോണ്‍, സെബാസ്റ്റിയന്‍, ഐസക്, തോമസ്, പൗലോസ്.

You must be logged in to post a comment Login