ഫാ. പോള്‍ കോഴിപ്പാട്ട് സിഎംഐ നിര്യാതനായി

ഫാ. പോള്‍ കോഴിപ്പാട്ട് സിഎംഐ നിര്യാതനായി

തൃശൂര്‍: സിഎംഐ ദേവമാതാ പ്രോവിന്‍സിലെ സീനിയര്‍ വൈദികനും തലോര്‍ ഉണ്ണിമിശിഹാ ആശ്രമ ദേവാലയം പ്രിയോറുമായിരുന്ന ഫാ. പോള്‍ കോഴിപ്പാട്ട് നിര്യാതനായി. എഴുപത്തിയേഴ് വയസായിരുന്നു. നാളെ രാവിലെ എട്ടിനു തലോര്‍ ആശ്രമദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്കുശേഷം 2.30 നു തലോര്‍ ഉണ്ണിമിശിഹാ ആശ്രമദേവാലയത്തില്‍ സംസ്‌കരിക്കും.

ഇരിങ്ങാലക്കുട അരിപ്പാലം കോഴിപ്പാട്ട് വീട്ടില്‍ വാറുണ്ണി-ഫിലോമിന ദമ്പതികളുടെ മകനാണ്.

ഭൂകമ്പത്തില്‍ തകര്‍ന്ന ലത്തൂരില്‍ സിഎംഐ സഭ നടപ്പാക്കിയ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കികൊണ്ട് രണ്ടു വര്‍ഷം അദ്ദേഹം ലത്തൂരില്‍ സേവനമനുഷ്ഠിച്ചു.

You must be logged in to post a comment Login