ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി വത്തിക്കാന്‍ റേഡിയോ തലവന്റെ സ്ഥാനത്ത് നിന്ന് വിരമിക്കുന്നു

ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി വത്തിക്കാന്‍ റേഡിയോ തലവന്റെ സ്ഥാനത്ത് നിന്ന് വിരമിക്കുന്നു

വത്തിക്കാന്‍: ഈശോസഭ വൈദികനും വത്തിക്കാന്‍ വക്താവുമായ ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി വത്തിക്കാന്‍ റേഡിയോയുടെ തലവന്റെ സ്ഥാനത്തു നിന്ന് ഈ മാസം 29 ന് വിരമിക്കും കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയേറ്റിന്റെ വൈസ് ജനറല്‍ ഡയറക്ടറായി സേവനം ചെയ്യുന്ന ഇറ്റലിക്കാരനായ അല്മായന്‍ ഗിയാക്കോമോ ഗിസാനിയായിരിക്കും അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറും ലീഗല്‍ റെപ്രസന്റെന്റീവും. 73 കാരനായ ഫാ. ലൊംബാര്‍ഡി വത്തിക്കാന്‍ വക്താവിന്റെ സ്ഥാനം തുടര്‍ന്നും വഹിക്കും. 1990 മുതല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടറും 2001 മുതല്‍ വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററിന്റെ ജനറല്‍ ഡയറക്ടറുമായിരുന്നു ഇദ്ദേഹം.

You must be logged in to post a comment Login