ഫാ.ബേസില്‍ ഭുരിയ ജബുവ രൂപതയുടെ ബിഷപ്പായി നിയമിതനായി

ഫാ.ബേസില്‍ ഭുരിയ ജബുവ രൂപതയുടെ ബിഷപ്പായി നിയമിതനായി

1444640634ജബുവ: ഫാ.ബേസില്‍ ഭുരിയ മദ്ധ്യപ്രദേശിലെ ജബുവ രൂപതയുടെ പുതിയ ബിഷപ്പായി നിയമിതനായി. അപ്പസ്‌തോലിക് ന്യൂന്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് സാല്‍വദോര്‍ പെനാച്ചിയോ ആണ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്നു രാവിലെ 9.30നാ ണ് തിരുക്കര്‍മ്മങ്ങളാരംഭിച്ചത്. 3,000 ആളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.

‘ദൈവം ഫാ.ബേസിലിനെ ദൈവരാജ്യത്തിനു വേണ്ടി ശുശ്രൂഷ ചെയ്യുവാന്‍ നിയോഗിച്ചിരിക്കുകയാണ്. ഈ സന്തോഷത്തില്‍ നമുക്കും പങ്കു ചേരാം. ക്രിസ്തുവിനു വേണ്ടി സേവനം ചെയ്യാനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികളെല്ലാവരും അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കണം’, ആര്‍ച്ച് ബിഷപ്പ് സാല്‍വദോര്‍ പെനാച്ചിയോ പറഞ്ഞു.

You must be logged in to post a comment Login