ഫാ. യൂജിന്‍ ജോസഫ് വരാണസിയുടെ പുതിയ മെത്രാന്‍

ഫാ. യൂജിന്‍ ജോസഫ് വരാണസിയുടെ പുതിയ മെത്രാന്‍

eugeneവരാണസി രൂപതയുടെ പുതിയ മെത്രാനായി ഫാ. യൂജിന്‍ ജോസഫിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നിയനമവാര്‍ത്ത ഒരേസമയം വത്തിക്കാനിലും വരാണസി ബിഷപ്‌സ് ഹൗസിലും സിബിസിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും പ്രഖ്യാപിച്ചു.

മുന്‍ ബിഷപ്പായിരുന്ന റാഫി മഞ്ഞളി അലഹബാദിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലേക്കാണ് ഫാ. ജോസഫ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫാ. ജോസഫ് വരാണസി രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തു വരികയായിരുന്നു.

1958 ജൂലൈ 31 ന് തമിഴ്‌നാട്ടിലെ രജകമംഗലത്താണ് ഫാ. ജോസഫ് ജനിച്ചത്. നാഗര്‍കോവില്‍ കാര്‍മല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാജസ്ഥാനിലെ അജ്മീറിലെയും മഹാരാഷ്ട്രയിലെ നാഗ്പൂരിലെയും സെമിനാരികളില്‍ അദ്ദേഹം പഠനം നടത്തി. എംഎ വരാണസി എംജി സര്‍വകലാശാലയില്‍ നിന്നും എംബിഎ ന്യൂയോര്‍ക്കിലെ ടൗണ്‍ഷെന്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്നും കരസ്ഥമാക്കി. വരാണസി സെന്റേ മേരീസ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗിന്റെ സ്ഥാപക ഡയറക്ടറാണ് ഫാ. ജോസഫ്.

ഗംഗാ തടത്തില്‍ സ്ഥിതി ചെയ്യുന്ന വരാണസി രൂപതയില്‍ പതിനേഴായിരം കത്തോലിക്കര്‍ മാത്രമാണുള്ളത്..

You must be logged in to post a comment Login