ഫാ. വിര്‍ജിലിയോയുടേത് ആത്മഹത്യയോ?

ഫാ. വിര്‍ജിലിയോയുടേത് ആത്മഹത്യയോ?

തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ വിമോചന ദൈവശാസ്ത്രജ്ഞനായിരുന്ന ഫാ. വില്‍ജിലിയോ എലിസോണ്‍ഡോയുടേത് ആത്മഹത്യയായിരുന്നെന്ന് പ്രഥമ നിഗമനം. വെടിയേറ്റാണ് അച്ചന്‍ മരണമടഞ്ഞത്. സ്വയം വെടിവച്ചതാകാമെന്നാണ് നിഗമനം. അദ്ദേഹത്തിന് 80 വയസ്സായിരുന്നു.

2015 മേയില്‍ ഫാ. എലിസോണ്‍ഡോയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. 1980 ല്‍ ഒരു ബാലനെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ ആരോപണം പക്ഷേ അച്ചന്‍ നിഷേധിക്കുകയും കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോരാടുകയും ചെയ്തിരുന്നു.

അമേരിക്കയില്‍ വിമോചന ദൈവശാസ്ത്രം പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ഹിസ്പാനിക്ക് കത്തോലിക്കരുടെ നേതാവായിരുന്ന ഫാ. എലിസോണ്‍ഡോ നോത്ര് ദാം സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു.

എന്നാല്‍ അച്ചനെ കുറിച്ച് നല്ല കഥകളായിരുന്നു ലോസ് ഏഞ്ചലസ് ആര്‍ച്ച്ബിഷപ്പ് യോസെ ഗോമസിന് പറയാനുണ്ടായിരുന്നത്. ‘ഞാന്‍ ഒരു യുവ വൈദികനായിരുന്ന കാലം മുതല്‍ക്കേ അദ്ദേഹം എന്നോട് എന്നും വലിയ ഔദാര്യത്തോടും കരുണയോടുമാണ് പെരുമാറിയിരുന്നത്. ഒരു ഇടയന്റെ ഹൃദയമുണ്ടായിരുന്ന പുരോഹിതനായിരുന്നു, അദ്ദേഹം. ഒരു നല്ല സുഹൃത്തും നല്ലൊരു സഹോദര വൈദികനും.’ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

 

ഫ്രേസര്‍

You must be logged in to post a comment Login