ഫാ.ഷാജി തുമ്പേചിറയുടെ ഭക്തിഗാന ആല്‍ബം യു.കെയില്‍ പ്രകാശനം ചെയ്തു

ഇംഗ്ലണ്ട്: ഫാ.ഷാജി തുമ്പേചിറയുടെ ഏറ്റവും പുതിയ മരിയന്‍ ഭക്തിഗാന ആല്‍ബം ‘മന്നാപേടകം’ യു.കെയില്‍ റിലീസ് ചെയ്തു. സെഹിയോന്‍ യു.കെ ഡയറക്ടറായ ഫാ.സോജി ഓലിക്കല്‍ എഴുപതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബര്‍മിംഗ്ഹാമിലെ ജിം ദമ്പതികള്‍ക്ക് നല്‍കിയാണ് ആല്‍ബം പ്രകാശനം ചെയ്തത്. 35 പാട്ടുകളാണ് ആല്‍ബത്തിലുള്ളത്.

മലയാള ക്രിസ്തീയ ഗാനരംഗത്തെ ഏറ്റവും ശ്രദ്ധേയവും ജനകീയവുമായ മരിയന്‍ ഭക്തിഗാനങ്ങളായ അമ്മേ അമ്മേ തായേ, എന്നമ്മയെ ഓര്‍ക്കുമ്പോള്‍, തുടങ്ങി അയ്യായിരത്തോളം ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തിയ ഷാജി അച്ചന്റെ നാലാമത്തെ മരിയന്‍ ആല്‍ബമാണിത്. പരിശുദ്ധ കന്യകാമറിയത്തിലൂടെ ഈശോയിലേക്ക് എന്ന ആശയത്തിലൂന്നിയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എം.ജി.ശ്രീകുമാര്‍, വിജയ് യേശുദാസ്, അനുരാധ ശ്രീറാം, കെസ്റ്റര്‍, വില്‍സണ്‍ പിറവം, നിഷാദ്, സിസിലി എന്നിവരുള്‍പ്പെടെ 24 ഗായകരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

 

You must be logged in to post a comment Login