ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗോവന്‍ സഭയുടെ പിന്തുണ

ഗോവ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമാന്തര ഫിലിം ഫെസ്റ്റിവലിന് ഗോവന്‍ അതിരൂപതയുടെ പിന്തുണ. ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ അതിനു ബദലായി ചലച്ചിത്രമേള സംഘടിപ്പിച്ചത്.

സഭയുടെ കീഴിലുള്ള പനാജിയിലെ നോസ സെന്‍ഹോറ പിയഡേഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥികളുടെ ചലച്ചിത്രമേള നടക്കുന്നത്. കനത്ത പോലീസ് കാവലോടെയാണ് പ്രദര്‍ശനം. സമാന്തര ചലച്ചിത്രമേളയുടെ വിജയത്തിനായി തങ്ങളുടെ ഭാഗത്തുനിന്നും എല്ലാവിധ പ്രോത്സാഹനങ്ങളുമുണ്ടാകുമെന്ന് ഗോവന്‍ അതിരൂപതാ നേതാക്കള്‍ അറിയിച്ചു.

You must be logged in to post a comment Login