ഫിലിപ്പൈന്‍സിന്റെ സുരക്ഷയ്ക്ക് വേണ്ടി നൊവേന

ഫിലിപ്പൈന്‍സിന്റെ സുരക്ഷയ്ക്ക് വേണ്ടി നൊവേന

മനില: ഫിലിപ്പൈന്‍സിലെ ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് വേണ്ടി കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ നൊവേന പ്രസിദ്ധീകരിച്ചു. ജൂണ്‍ 21 ന് നൊവേന പ്രാര്‍ത്ഥന ആരംഭിച്ചു. ഫിലിപ്പൈന്‍സിന്റെ പുതിയ പ്രസിഡന്റ് ഔദ്യോഗികമായി സ്ഥാനമേല്ക്കുന്നതിനോട് അനുൂബന്ധിച്ചുകൂടിയാണ് നൊവേന. അതോടൊപ്പം പോലീസിന്റെ ക്രൂരത അവസാനിപ്പിക്കുക എന്നതും ഉദ്ദേശിക്കുന്നുണ്ട്.

പോലീസിന്റെ ഷൂട്ട് റ്റു കില്‍ എന്ന പോളിസിക്കെതിരെ ഇടയലേഖനത്തില്‍ ഫിലിപ്പൈന്‍സിലെ മെത്രാന്മാര്‍ പ്രതികരിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരെ അന്യായമായി കൊല്ലുന്ന രീതി ഈയിടെയായി ഫിലിപ്പൈന്‍സില്‍ വര്‍ദ്ധിച്ചുവരികയാണ്. സംശയിക്കുന്ന കുറ്റവാളിയെ പോലും ആദരവോടും അനുകമ്പയോടും കൂടി സമീപിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെട്ടു.

You must be logged in to post a comment Login