ഫിലിപ്പൈന്‍സിലെ മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പോംവഴി കണ്ടെത്താന്‍ ഒരു വൈദികന്‍

ഫിലിപ്പൈന്‍സിലെ മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പോംവഴി കണ്ടെത്താന്‍ ഒരു വൈദികന്‍

മാനില: ഫിലിപ്പെന്‍സില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സമാധാനപൂര്‍വ്വമായ വഴികണ്ടെത്താനുള്ള ശ്രമത്തിലാണ് അര്‍ജന്റീനക്കാരനായ ഫാ. ലൂസിയാനോ ഫെലോനി. കാല്‍ക്കൂണ്‍ സിറ്റിയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഇടവകവികാരിയാണ് ഇദ്ദേഹം.

ഒരിക്കല്‍ മയക്കുമരുന്നിന് അടിമകളായിരുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇദ്ദേഹം. ഈ സെപ്തംബര്‍ ഒന്നിന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന 20 പേരാണ് അച്ചന്റെ ഉപദേശാനുസരണം പോലീസിന് കീഴടങ്ങിയത് ഹീലിങ് നോട്ട് കില്ലിംങ് എന്ന പേരില്‍ മറ്റൊരു പ്രോഗ്രാമിലൂടെ ഒരു സംഘം പോലീസിന് കീഴടങ്ങാന്‍ തയ്യാറെടുക്കുന്നു.

പുതിയ പ്രസിഡന്റിന്റെ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് താന്‍ സര്‍വ്വപിന്തുണയും നല്കുന്നുവെന്ന് അച്ചന്‍ പറയുന്നു. എന്നാല്‍ അത്തരക്കാരെ വെടിവച്ചുകൊല്ലുന്നതിനോട് തനിക്ക് യോജിപ്പുമില്ല. അച്ചന്‍ വ്യക്തമാക്കി.

മയക്കുമരുന്നുസംഘങ്ങളെ തുടര്‍ച്ചയായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ് പുതിയ ഗവണ്‍മെന്റ്. ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ മയക്കുമരുന്നു കച്ചവടവും ഉപയോഗവുമായി ബന്ധപ്പെട്ട 1400 പേരാണ് “അന്വേഷണത്തിന്റെ ഭാഗ” മെന്ന നിലയില്‍ കൊല്ലപ്പെട്ടത്.

You must be logged in to post a comment Login