ഫിലിപ്പൈന്‍സിലെ മയക്കുമരുന്ന് യുദ്ധത്തില്‍ കുട്ടികളും കൊല്ലപ്പെടുന്നു

ഫിലിപ്പൈന്‍സിലെ മയക്കുമരുന്ന് യുദ്ധത്തില്‍ കുട്ടികളും കൊല്ലപ്പെടുന്നു

മനില: ഫിലിപ്പൈന്‍സിലെ മയക്കുമരുന്ന് വേട്ടയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് രണ്ട് കുട്ടികള്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ അതിന്റെ വിതരണക്കാരോ എന്ന് സംശയിക്കുന്നവര്‍ക്കെതിരെയുള്ള വെടിവയ്പ്പിലാണ് നിരപരാധികളായ നാലും അഞ്ചും വയസുള്ള രണ്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടത്. ഷൂട്ട് റ്റു കില്‍ പോളിസി അനുസരിച്ച് 2,500 പേരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പോലീസ് കൊല ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ നിയമം രാജ്യത്ത് അനധികൃതമായി മയക്കുമരുന്ന് ഉപയോഗിക്കുകയും അതിന്റെ വില്പന നടത്തുകയും ചെയ്യുന്നവര്‍ക്ക് എതിരെയുള്ളതാണ്. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫിലിപ്പൈന്‍സ്. ക്രൂരമായ ലൈംഗിക അടിമത്തം കഴിഞ്ഞ അമ്പതുവര്‍ഷമായി നിലനിന്നുപോരുന്ന രാജ്യമാണിത്.

ലൈംഗിക തൊഴിലാളികളായി മാറിയിരിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ എച്ച്‌ഐവി-എയ്ഡ്‌സും മയക്കുമരുന്നും വ്യാപകമായിരിക്കുകയാണ്. അവര്‍ക്കിടയിലെ പുതിയ ഭീഷണി സിക വൈറസാണ്.

ഫിലിപ്പൈന്‍സിലെ ലൈംഗികകച്ചവടം അനധികൃതമായ മയക്കുമരുന്നുവില്പനയുമായി കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്. സെക്‌സ് ബാറുകളിലും വേശ്യാലയങ്ങളിലും മയക്കുമരുന്നുകള്‍ ലഭ്യമാണ്.

ഫിലിപ്പൈന്‍സിലെ കുട്ടികളെ ലൈംഗിക കച്ചവടത്തില്‍ നിന്നും മയക്കുമരുന്ന് കച്ചവടത്തില്‍ നിന്ന് രക്ഷപ്പെടുത്താനും അവരുടെ അവകാശങ്ങളെ വീണ്ടെടുക്കാനുമായി ഐറീഷുകാരനായ ഫാ. ഷായ് സുള്ളന്‍ എസ്എസ് സി പ്രേദാ ഫൗണ്ടേഷന്‍ ആരംഭിച്ചിട്ടുണ്ട്. 1974 ല്‍ ആരംഭിച്ച ഈ സംഘടന മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നു.

You must be logged in to post a comment Login