ഫിലിപ്പൈന്‍സില്‍ ജനനനിയന്ത്രണം കൊണ്ടുവരുമെന്ന് പുതിയ പ്രസിഡന്റ്

ഫിലിപ്പൈന്‍സില്‍ ജനനനിയന്ത്രണം കൊണ്ടുവരുമെന്ന് പുതിയ പ്രസിഡന്റ്

മനില: ഫിലിപ്പൈന്‍സിന്റെ പുതിയ പ്രസിഡന്റ് റോഡ്രിഗോ താന്‍ രാജ്യത്ത് ജനനനിയന്ത്രണം കൊണ്ടുവരുമെന്ന് വ്യക്തമാക്കി. ഒരു കുടുംബത്തില്‍ മാക്‌സിമം മൂന്ന് കുട്ടികള്‍ മതിയെന്നതാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

മേയറായി സേവനം ചെയ്ത അവസരത്തിലും ജനനനിയന്ത്രണത്തിനും പുരുഷവന്ധ്യം കരണത്തിനും അദ്ദേഹം പ്രാധാന്യം നല്കിയിരുന്നു. എന്നാല്‍ ജനങ്ങളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കില്ലെന്നും കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നത് നല്ല ഒരു തീരുമാനമായിരിക്കും എന്ന് നിര്‍ദ്ദേശിക്കുക മാത്രമായിരിക്കും ചെയ്യുന്നതെന്നുമായിരുന്നു ഒരു മാസം മുമ്പ് അദ്ദേഹം പറഞ്ഞത്.

പക്ഷേ അടുത്തയിടെ അദ്ദേഹം പറഞ്ഞത് ഫാമിലി പ്ലാനിങ്ങ് താന്‍ തിരികെ കൊണ്ടുവരുമെന്നാണ്. ഒരു സ്ത്രീ പത്തുകുട്ടികള്‍ക്ക് ജന്മം നല്കിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹം രോഷാകുലനാകുകയും ചെയ്തു. ഷൂട്ട് റ്റു കില്‍ എന്നതാണ് ഇദ്ദേഹം പോലീസുകാര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.

റോഡ്രിഗോയുടെ പല അഭിപ്രായങ്ങളും സഭയ്ക്ക് അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login