ഫിലിപ്പൈന്‍സില്‍ നിന്ന് മൂന്നാമത്തെ വിശുദ്ധന്‍ വരുന്നു

ഡിപ്പ്‌ലോംഗ് സിറ്റി: ഏഴാം നൂറ്റാണ്ടില്‍ വിശ്വാസത്തിന് വേണ്ടി വീരമരണം വരിച്ച ഇറ്റാലിയന്‍ ജസ്യൂട്ട് വൈദികനായ ഫാ. ഫ്രാന്‍സെസ്‌ക്കോ പള്ളിയോളയുടെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ തുടക്കം കുറിച്ചു്. ഫിലിപ്പൈന്‍സില്‍ നിന്ന് ഇതുവരെ രണ്ടുപേരാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുള്ളത്. വിശുദ്ധ ലോറെന്‍സോ റൂയിസ്, വിശുദ്ധ പെദ്രോ കള്‍യ്ന്‍ഗ്‌സോഡ് എന്നിവരാണിവര്‍. 1612 മെയ് 10 ന് ഇറ്റലിയിലെ നേപ്പല്‍സിലായിരുന്നു ഫ്രാന്‍സെസ്‌ക്കോയുടെ ജനനം. 1644 ല്‍ മിന്‍ഡാനോ മിഷനുമായി ബന്ധപ്പെട്ട് ഫിലിപ്പൈന്‍സിലെത്തി. സുബനേന്‍ ഗോത്രവര്‍ഗ്ഗത്തിലെ ടാംപിലോയാണ് അച്ചനെ വധിച്ചത്. ഇതേ ഗോത്രത്തിന് വേണ്ടിയാണ് അച്ചന്‍ കൂടുതലായും പ്രവര്‍ത്തിച്ചിരുന്നത്.

You must be logged in to post a comment Login