ഫിലോനിയുടെ ഏഷ്യന്‍ അജപാലന സന്ദര്‍ശനം നാളെ മുതല്‍

ഫിലോനിയുടെ ഏഷ്യന്‍ അജപാലന സന്ദര്‍ശനം നാളെ മുതല്‍

Cardinal-Filoniകോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ പ്രിഫക്ട് കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോനിയുടെ ഏഷ്യന്‍ സന്ദര്‍ശനം നാളെ മുതല്‍.. ഒമ്പതിന് ബംഗ്ലാദേശില്‍ നിന്നാരംഭിക്കുന്ന സന്ദര്‍ശനം 19 ന് നേപ്പാളില്‍ സമാപിക്കും. ബംഗ്ലാദേശിലെ രാജസ്ഹാസി രൂപതയുടെ ജൂബിലി ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 14, 15 തീയതികളില്‍ കൊല്‍ക്കൊത്തയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്ന അദ്ദേഹം മദര്‍ തെരേസയുടെ കബറിടത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കും. 15 മുതല്‍ 19 വരെയാണ് നേപ്പാള്‍ സന്ദര്‍ശനം. ഏപ്രില്‍ 25 നുണ്ടായ ഭൂമികുലുക്കത്തില്‍ ദുരിതബാധിതരായി കഴിയുന്നവരുമായി അദ്ദേഹം സമയം ചെലവഴിക്കും. എല്ലാ സന്ദര്‍ശനങ്ങളിലും വൈദികര്‍, അല്മായര്‍, വൈദികവിദ്യാര്‍ത്ഥികള്‍ എന്നിവരുമായുള്ള മുഖാമുഖവുമുണ്ടായിരിക്കും

You must be logged in to post a comment Login