ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുന്ന നടപടി വേഗത്തിലാകുന്നു

ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുന്ന നടപടി വേഗത്തിലാകുന്നു

ഏതാനും നാളുകളായി മുടങ്ങിക്കിടന്നിരുന്ന ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തുന്ന നടപടി പുനരാരംഭിക്കാന്‍ തീരുമാനമായി. ഷീനിന്റെ കുടുംബാംഗങ്ങളുടെ അപേക്ഷ മാനിച്ചാണ് നടപടി.

ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇല്ലിനോയിലെ പെയോറയിലേക്ക് മാറ്റണമെന്ന് ഷീന്‍ കുടുംബത്തിലെ ഏറ്റവും പ്രായമേറിയ അംഗമായ ജോവാന്‍ ഷീന്‍ കണ്ണിംഗ്ഹാം ന്യൂയോര്‍ക്ക് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. തിരുശേഷിപ്പ് പെയോറയില്‍ എത്തിയ ഉടനെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തേലേക്കുയര്‍ത്തുന്ന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയാലുടന്‍ തിരുശേഷിപ്പ് മാറ്റുന്നതിന് നടപടി ഉണ്ടാകും.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ മെത്രാന്‍മാരുടെ ഗണത്തില്‍ പെട്ട ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്റെ ടെലിവിഷന്‍-റേഡിയോ പ്രഭാഷണങ്ങള്‍ അനേകായിരങ്ങളെ ആകര്‍ഷിച്ചിരുന്നു. ലൈഫ് ഓഫ് ക്രൈസ്റ്റ്, ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ് തുടങ്ങി ഒട്ടേറെ പ്രസിദ്ധഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഷീന്‍.
ഫ്രേസര്‍

You must be logged in to post a comment Login