ഫെയ്‌സ്ബുക്കിലെ ‘കടലാസ്’ ഉണ്ടായ കഥ…!

ഫെയ്‌സ്ബുക്കിലെ ‘കടലാസ്’ ഉണ്ടായ കഥ…!

സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ചിന്തയായിരുന്നു ബിബിന്‍ ഏഴുപ്ലാക്കലിന്. അങ്ങനെ പലപ്പോഴായി കുത്തികുറിച്ചുവച്ചിരുന്ന കുറിപ്പുകള്‍ മനോഹരമായി ഡിസൈന്‍ ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളില്‍ ചിലരുടെ രചനകളും ബിബിനെ തേടിയെത്തി. അവയും മനോഹരമായി ഡിസൈന്‍ ചെയ്ത് പോസ്റ്റു ചെയ്തു. വായനക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു.

കലയെ സ്‌നേഹിക്കുന്ന കുറെപ്പേര്‍ തനിക്കു ചുറ്റുംമുണ്ടെന്ന തിരിച്ചറിവില്‍ ബിബിന്‍ ജന്മം കൊടുത്തു കടലാസ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്ക്. ഒളിച്ചുവയ്ക്കാനുള്ളതല്ല വിളിച്ചു പറയാനുള്ളതാണ് കല എന്ന സന്ദേശവുമായ്…

2014 നവംബര്‍ മാസം ഒന്നാം തീയതിയാണ് കടലാസ് കൂട്ടായ്മ ഫെയ്‌സ്ബുക്കില്‍ ഇടം പിടിച്ചത്. ഇതിനോടകം കടലാസിലെ സൃഷ്ടികള്‍ വായിക്കുന്നത് 173000 മുകളില്‍ വായനക്കാര്‍. 300 ലധികം പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തി.

കവിതയ്ക്കും കഥയ്ക്കുമപ്പുറം സമകാലിക പ്രശ്‌നങ്ങളും കടലാസില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ മാത്രം ഒതുങ്ങുന്നതല്ല കടലാസിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനു തെളിവാണ് പൂനയിലെ റെയില്‍വേ സ്റ്റേഷനു സമീപമുള്ള തെരുവിലെ മക്കള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം.

എഴുത്തും വായനയും നവമാധ്യമങ്ങളിലേക്ക് ചേക്കേറിയ കാലത്ത് മലയാളഭാഷയുടെ സാധ്യതകളെ വിപുലപ്പെടുത്തുകയും ഒരു പുത്തന്‍ ഭാവി ഭാഷയ്ക്ക് ഒരുക്കുകയുമാണ് കടലാസ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ലക്ഷ്യം. കലകളെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ വളര്‍ത്താനുള്ള മനോഹരമായ വേദിയാവുകയാണ് കടലാസ്.

താല്‍പര്യമുള്ളവര്‍ക്ക് കടലാസ് കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജിലെ മെസ്സേജ് ബോക്‌സില്‍ സൃഷ്ടികള്‍ ഇടാം. അവയില്‍ മനോഹരമായവ കൂടുതല്‍ മിഴിവോടെ കടലാസ്സില്‍ ഇടം പിടിക്കും.

You must be logged in to post a comment Login