ഫെയ്‌സ്ബുക്കില്‍ ഒരു ലൈക്ക്: ക്രൈസ്തവനായ കൗമാരക്കാരനെ ദൈവനിന്ദാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഫെയ്‌സ്ബുക്കില്‍ ഒരു ലൈക്ക്: ക്രൈസ്തവനായ കൗമാരക്കാരനെ ദൈവനിന്ദാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ലാഹോര്‍: മുസ്ലീങ്ങള്‍ പരിപാവനമായി കരുതുന്ന മെക്കയിലെ കബായ്ക്ക് ലൈക്ക് അടിച്ചതിന്റെ പേരില്‍ ക്രൈസ്തവനായ പതിനാറു വയസുകാരനെ ദൈവനിന്ദാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഉചിതമല്ലാത്ത രീതിയില്‍ ലൈക്ക് അടിച്ചതിന്റെ പേരിലാണ് അറസ്റ്റ്.

ഒരു മുസ്ലീമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന ഈ ലൈക്കിനെക്കുറിച്ച് പോലീസിനെ അറിയിച്ചതും മുസ്ലീങ്ങളെ അപമാനിക്കുന്ന രീതിയിലുള്ളതാണ് അതെന്ന് പരാതി നല്കിയതും. പഞ്ചാബ് പ്രൊവിന്‍സിലാണ് സംഭവം. അറസ്റ്റ് ചെയ്ത കൗമാരക്കാരനെ ജയിലിലേക്ക് അയച്ചിരിക്കുകയാണ്.

പാക്കിസ്ഥാനിലെ ദൈവനിന്ദാനിയമം അനുസരിച്ച് ഇസ്ലാമിനെ അപമാനിക്കുന്ന രീതിയില്‍ കുറ്റം ചെയ്തു എന്ന് ആരോപിക്കപ്പെട്ടാല്‍ മരണശിക്ഷ വിധിക്കാവുന്നതാണ്. 2015 ല്‍ ഖുറാന്‍ നിന്ദിച്ചു എന്നതിന്റെ പേരില്‍ ക്രൈസ്തവദമ്പതികളെ അടിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നു. ദൈവനിന്ദാക്കുറ്റം ചുമത്തപ്പെട്ട് ക്രൈസ്തവയുവതിയായ അസിയാബി ഇപ്പോഴും നിയമത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ച് ജയിലിലാണ്.

You must be logged in to post a comment Login