ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ക്രിസ്ത്യാനിക്ക് അഞ്ചുവര്‍ഷ തടവ്

ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ക്രിസ്ത്യാനിക്ക് അഞ്ചുവര്‍ഷ തടവ്

അല്‍ജേരിയ: ഇസ്ലാമിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അല്‍ജേരിയയില്‍ നിന്നുമുള്ള ക്രിസ്ത്യാനിയെ അഞ്ചുവര്‍ഷ തടവിന് ശിക്ഷിച്ചു.

ഒരു ക്രിസ്ത്യാനിയെ ജിഹാദി കൊല്ലുന്ന ചിത്രവും അതിന് മുകളില്‍ ഇസ്ലാമിന്റെ കള്ളത്തരങ്ങളെ യേശുക്രിസ്തു അതിജീവിച്ചുവെന്നെഴുതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു എന്നാരോപിച്ചാണ് സ്‌ലിമാനെ ബൗഹാഫ്‌സിനെ അഞ്ചുവര്‍ഷ തടവിന് വിധിച്ചത്.

എന്നാല്‍ ഇത്തരത്തില്‍ പോസ്റ്റുകളിടുന്നത് ഒരാളെ ജയിലിലാക്കുകയില്ലയെന്നും, മറ്റെന്തിങ്കിലും കാരണങ്ങളാണ് ഇയാളെ തടവിലാക്കിയതെന്നും ഓപ്പണ്‍ ഡോര്‍സ് എന്ന സന്നദ്ധ സംഘടനയുടെ വക്താവായ ബെത്ത് ഫുള്ളര്‍ പറഞ്ഞു.
അല്‍ജേരിയയില്‍ നിന്നും പ്രത്യേകമായി മാറ്റപ്പെടണമെന്നാവശ്യപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടില്‍ ഉള്‍പ്പെടുന്നയാളാണെന്ന് സംശയിക്കപ്പെട്ടതിനാലാവാം ഇത്തരത്തില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

You must be logged in to post a comment Login