ഫ്രഞ്ച്‌വിപ്ലവ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക്

ഫ്രഞ്ച്‌വിപ്ലവ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍: ഏതാണ്ട് 1,200 ആളുകളാണ് 1792 സെപ്റ്റംബറില്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത്. അതിലെ 200 വ്യക്തികള്‍ റോമന്‍ കത്തോലിക്കാ വൈദികരായിരുന്നു, കര്‍മ്മലീത്താ ആശ്രമ പൂങ്കാവനത്തില്‍ വച്ചാണിവര്‍ കൊല്ലപ്പെട്ടത്.

വരുന്ന ഒക്ടോബര്‍ 16ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരില്‍ ഒരാളെ വിശുദ്ധനാക്കും, വാഴ്ത്തപ്പെട്ട സോളമന്‍ ലെക്‌ളെര്‍ക്കിനെ.

1745ല്‍ ധനികനായ വീഞ്ഞ് വില്‍പ്പനക്കാരന്റെ മകനായി ഫ്രാന്‍സിലാണ് വാഴ്ത്തപ്പെട്ട സോളമന്‍ ലെക്‌ളേര്‍ക്ക് ജനിച്ചത്. 21-ാം വയസ്സില്‍ അദ്ദേഹം ലാസലിയന്‍ ബ്രദേര്‍സ് ഓഫ് ദ ക്രിസ്ത്യന്‍ സ്‌കൂളില്‍ നോവിഷിയേറ്റില്‍ പ്രവേശിച്ചു. വി. ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഡെ ലെ സാലേ രൂപം കൊടുത്ത ഈ സഭാസമൂഹത്തിന്റെ മിഷന്‍ അധ്യാപനമാണ്.

സഭാസമൂഹത്തില്‍ തന്റെ പെരുമാറ്റം കൊണ്ടും കഠിനാധ്വാനം കൊണ്ടും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. സമൂഹത്തില്‍ നല്ല രീതിയില്‍ സേവനം ചെയ്തു വരികെയാണ് ഫ്രഞ്ച് വിപ്ലവം ഉടലെടുക്കുന്നത്. ഫ്രാന്‍സിലെ എല്ലാ ദേവാലയങ്ങളുടെയും ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. സഭയുടെ എല്ലാ സ്ഥാപനങ്ങളുടെയും നിയമപരമായ ഉത്തരവാദിത്വവും പ്രവര്‍ത്തനവും ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിനോട് പ്രതിജ്ഞ ചെയ്യുവാന്‍ എല്ലാ വൈദികരോടും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിജ്ഞ ചെയ്യുവാന്‍ വിസമ്മതിച്ച ആളുകള്‍ക്ക് ഒടുവില്‍ തങ്ങളുടെ സ്‌കൂളും കമ്യൂണിറ്റികളും ഉപേക്ഷിക്കേണ്ടതായി വന്നു. ഇക്കാരണത്താല്‍ വാഴ്ത്തപ്പെട്ട സോളമന് പാരീസില്‍ ഒളിവില്‍ കഴിയേണ്ടി വന്നു.

1792ല്‍ ഒഗസ്റ്റ് ആയപ്പോഴേക്കും പാരിസിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളും നിയമസഭാ അസംബ്ലി അടച്ചു പൂട്ടി. പൊതു സ്ഥലങ്ങില്‍ ളോഹ ധരിക്കുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു. നിയമം പാലിക്കുവാന്‍ കഴിയാത്തവര്‍ രാജ്യം വിടണമെന്നും അറിയിച്ചു.

എന്നാല്‍ വാഴ്ത്തപ്പെട്ട സോളമന്‍ റോമില്‍തന്നെ കഴിഞ്ഞു. 1972 ഓഗസ്റ്റ് 15ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഹോട്ടല്‍ ഡെസ് കാര്‍മ്മലീത്ത് മൊണാസ്ട്രിയില്‍ ബന്ധിയാക്കി. സെപ്റ്റംബര്‍ 2ന് കര്‍മ്മലീത്ത ആശ്രമം ആക്രമിക്കുകയും അതില്‍ വാഴ്ത്തപ്പെട്ട സോളമന്‍ കൊല്ലപ്പെടുകയുമാണുണ്ടായത്.

1926 ഒക്ടോബര്‍ 17ന് പീയൂസ് XIമന്‍ പാപ്പ സോളമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

 

നീതു മെറിന്‍

You must be logged in to post a comment Login