ഫ്രാന്‍സിലെ പുരോഹിത വധം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അപലപിച്ചു

ഫ്രാന്‍സിലെ പുരോഹിത വധം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അപലപിച്ചു

കൊച്ചി: വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തെ സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അപലപിച്ചു. ക്രൂരവും നിന്ദ്യവുമായ രീതിയിലുള്ള കൊലപാതകം പ്രതിഷേധാര്‍ഹമാണ്. ലോകരാഷ്ട്രങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഐഎസ് തീവ്രവാദത്തെ ഉന്മൂലനം ചെയ്യണം. ഫ്രഞ്ച് കത്തോലിക്കാസഭയോട് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തീവ്രവാദത്തിനെതിരെ സര്‍ക്കാരുകള്‍ ശക്തമായ നടപടികളെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാനും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, സീറോ മലബാര്‍ സഭ മുഖ്യവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, പി.സി. സിറിയക്, സാബു ജോസ്, അഡ്വ. ഫ്രാന്‍സിസ് മംഗലത്ത്, അഡ്വ. വി.പി. ജോസഫ്, ഡോ. അനിയന്‍ കുഞ്ഞ്, പി.ഐ. ലാസര്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, അഡ്വ. ബിജു പറയന്നിലം, അഡ്വ. ബിജു. പറയന്നിലം എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login