ഫ്രാന്‍സില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിന ദിവ്യബലി സമര്‍പ്പിച്ചത് രാജ്യത്തിന്

ഫ്രാന്‍സില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിന ദിവ്യബലി സമര്‍പ്പിച്ചത് രാജ്യത്തിന്

പാരീസ്: ഇത്തവണ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് രാജ്യത്ത് അര്‍പ്പിച്ച എല്ലാ ദിവ്യബലികളും സമര്‍പ്പിച്ചത് ഫ്രാന്‍സിന് വേണ്ടി. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിനെ തുടര്‍ച്ചയായി നടുക്കിയ തീവ്രവാദ അക്രമണങ്ങളെ തുടര്‍ന്നാണ് ദിവ്യബലി അര്‍പ്പണങ്ങള്‍ രാജ്യത്തിനു വേണ്ടിയാക്കാന്‍ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജസ് പോന്തിയറെ പ്രേരിപ്പിച്ചത്.

മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ എല്ലാ ക്രിസ്ത്യാനികളുടെയും ഹൃദയത്തില്‍ എത്രമാത്രം സ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഓഗസ്റ്റ് 1ന് ഫ്രഞ്ച് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജസ് പോന്തിയര്‍ വിജ്ഞാപനത്തിലൂടെ വിശ്വാസികളെ അറിയിച്ചു. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുന്നാള്‍ ദിനത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലികള്‍ രാജ്യത്തിന് സമര്‍പ്പിക്കാന്‍ തീരുമാനമായത്.

 

You must be logged in to post a comment Login