ഫ്രാന്‍സില്‍ വീണ്ടും ഐഎസ്;ഭീകരന്‍ കൊന്നൊടുക്കിയത് എണ്‍പത് പേരെ

ഫ്രാന്‍സില്‍ വീണ്ടും ഐഎസ്;ഭീകരന്‍ കൊന്നൊടുക്കിയത് എണ്‍പത് പേരെ

നീസ്: തെക്കന്‍ ഫ്രഞ്ച് നഗരമായ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഭീകരന്‍ എണ്‍പതോളം പേരെ കൊലപ്പെടുത്തി. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നു. ഭീകരാക്രമണത്തിനു സമാനമാണ് സംഭവമെന്ന് വിലയിരുത്തപ്പെടുന്നു.

നീസില്‍ ബാസ്റ്റില്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നുപ്രയോഗം കാണാനെത്തിയ ആളുകള്‍ക്ക് നേരെയാണ് അമിതവേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറ്റിയത്. ജനക്കൂട്ടത്തിനിടയിലൂടെ ഏകദേശം ഒന്നര കിലോമീറ്ററോളം ട്രക്ക് സഞ്ചരിച്ചു ഇതിനിടെ ട്രക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെയ്ക്കുകയും ചെയ്തു. ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്‌ടെടുത്തിട്ടുണ്ട്.

ആഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയിരത്തോളം ആളുകളില്‍ പലരും റോഡില്‍ ഇരിക്കുകയായിരുന്നതിനാല്‍ ട്രക്ക് വന്നപ്പോള്‍ ഓടി മാറാന്‍ സാധിച്ചില്ല.

ഇസ്‌ലാമിക തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

You must be logged in to post a comment Login