ഫ്രാന്‍സിസ് ഏറ്റവും വിശ്വാസ്യതയുള്ള പാപ്പാ എന്ന് ഫിലിപ്പീന്‍സ് സര്‍വേ

ഫ്രാന്‍സിസ് ഏറ്റവും വിശ്വാസ്യതയുള്ള പാപ്പാ എന്ന് ഫിലിപ്പീന്‍സ് സര്‍വേ

esq-pope-style-1213-xlഏറ്റവും വിശ്വാസ്യതയുള്ള പാപ്പാ ഫ്രാന്‍സിസ് പാപ്പായാണെന്ന് ഫിലിപ്പീന്‍സുകാര്‍ വിശ്വസിക്കുന്നു എന്ന് സര്‍വേ ഫലം. പോള്‍സ്റ്റര്‍ സോഷ്യല്‍ വെതര്‍ സ്‌റ്റേഷന്‍സ് നടത്തിയ സര്‍വേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാര്‍ച്ച് 20-23 ദിനങ്ങളില്‍ നടത്തിയ സര്‍വേയില്‍ 87 പേര്‍ പാപ്പായില്‍ വളരെയേറെ വിശ്വാസമര്‍പ്പിക്കുന്നതായി അഭിപ്രായപ്പെട്ടു. ആറു ശതമാനം പേര്‍ മാത്രമാണ് മറിച്ച് അഭിപ്രായപ്പെട്ടത്. മറ്റ് ആറു ശതമാനം തീരുമാനം എടുക്കാതെ നിന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ കത്തോലിക്കരും അകത്തോലിക്കരും ഇസ്ലാം മതക്കാരും ഉള്‍പ്പെട്ടിരുന്നു. ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ ജനുവരിയില്‍ അഞ്ചു ദിവസം ഫിലിപ്പൈന്‍സില്‍ അജപാലന സന്ദര്‍ശനം നടത്തിയിരുന്നു. ടാക്ലോബന്‍ നഗത്തില്‍ കൊടുങ്കാറ്റിന്റെ കെടുതിക്കിരയായവരെ പാപ്പാ സന്ദര്‍ശിച്ചിരുന്നു.

1995 ലെ സര്‍വേയില്‍ 72 ശതമാനം വിശ്വാസ്യത നേടിയ ജോണ്‍ പോള്‍ രണ്ടാമനേക്കാള്‍ ഉയര്‍ന്ന വിശ്വാസ്യതയാണ് ഫ്രാന്‍സിസ് നേടിയിരിക്കുന്നത്. ബനഡിക്റ്റ് പാപ്പായുടേത് 58 ശതമാനം ആയിരുന്നു. മെയ് 2005 ലെ സര്‍വേയില്‍..

You must be logged in to post a comment Login