ഫ്രാന്‍സിസ് പാപ്പക്ക് ഇത് തിരക്കുള്ള ആഴ്ച…

ഫ്രാന്‍സിസ് പാപ്പക്ക് ഇത് തിരക്കുള്ള ആഴ്ച…

വത്തിക്കാന്‍: ഇത് ഫ്രാന്‍സിസ് പാപ്പക്ക് ഏറെ തിരക്കുള്ള ആഴ്ചയാണ്. ഏപ്രില്‍ 11 തിങ്കളാഴ്ച, അതായത് ഇന്ന് സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം 9 കര്‍ദ്ദിനാള്‍മാരടങ്ങുന്ന കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഏപ്രില്‍ 13 നാണ് യോഗം സമാപിക്കുക. അന്നേദിവസം തന്നെ പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവരെ അദ്ദേഹം അഭിസംബോധന ചെയ്യും.

ഏപ്രില്‍ 16 ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസ് സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പ യാത്ര തിരിക്കും. ലെസ്‌ബോസിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കുകയാണ് ലക്ഷ്യം. ഒരു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം 17 ന് രാവിലെ വത്തിക്കാനില്‍ തിരിച്ചെത്തുന്ന മാര്‍പാപ്പ അന്നേ ദിവസം തന്നെ വത്തിക്കാനില്‍ നവവൈദികര്‍ക്ക് തിരുപ്പട്ടം നല്‍കും. ഉച്ചക്ക് ത്രികാപ്രാര്‍ത്ഥനക്കു ശേഷം വര്‍ത്തമാനകാലസംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം അറിയിക്കും.

You must be logged in to post a comment Login