ഫ്രാന്‍സിസ് പാപ്പക്ക് പ്രിയപ്പെട്ട വാക്കുകള്‍…?

ഫ്രാന്‍സിസ് പാപ്പക്ക് പ്രിയപ്പെട്ട വാക്കുകള്‍…?

വത്തിക്കാന്‍: അങ്ങനെയുമുണ്ടോ..? ഫ്രാന്‍സിസ് പാപ്പക്ക് പ്രിയപ്പെട്ട വാക്കുകള്‍..? ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ വാക്കുകളും പ്രയോഗങ്ങളുമൊക്കെ കോര്‍ത്തിണക്കി ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് വത്തിക്കാന്‍, ‘ദ വൊക്കാബുലറി ഓഫ് പോപ്പ്’ എന്ന പേരില്‍…

‘നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ നിരീക്ഷകര്‍ മാത്രമാകരുത്’, ‘ഈ സംസ്‌കാരത്തെ എറിഞ്ഞു കളയൂ’, തുടങ്ങിയവയൊക്കെ ഫ്രാന്‍സിസ് പാപ്പയുടെ ഉപദേശങ്ങളില്‍ നിരന്തരമായി കടന്നു കൂടാറുള്ള വാചകങ്ങളാണ്. യുവജനങ്ങളോട് സംസാരിക്കുമ്പോഴാണ് ഈ പ്രയോഗങ്ങള്‍ കൂടുതലായും കടന്നു വരുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ‘കരുണ’, ‘ദയ’, ‘അതിര്’ തുടങ്ങിയ വാക്കുകള്‍ മാര്‍പാപ്പ ആവര്‍ത്തിക്കാറുണ്ടെന്നും ഈ വാക്കുകള്‍ക്ക് അദ്ദേഹം പുതിയ അര്‍ത്ഥ തലങ്ങള്‍ തന്നെ നല്‍കിയെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

മാധ്യമപ്രവര്‍ത്തകരടക്കം അന്‍പതോളം ആളുകളടങ്ങുന്ന വിദഗ്ദ്ധസംഘമാണ് ഫ്രാന്‍സിസ് പാപ്പക്ക് പ്രിയപ്പെട്ട വാക്കുകള്‍ കണ്ടെത്തിയത്. ‘പ്രായമായവര്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമെല്ലാം ഒരുപോലെ മനസ്സിലാകുന്ന ഭാഷയാണ് ഫ്രാന്‍സിസ് പാപ്പയുടേത്. ലളിതമായ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്’, ഗ്രന്ഥകര്‍ത്താവായ അന്റോണിയോ കാരിയെരോ പറയുന്നു.

You must be logged in to post a comment Login