ഫ്രാന്‍സിസ് പാപ്പക്ക് ബനഡിക്ട് പാപ്പയുടെ പ്രശംസ

ഫ്രാന്‍സിസ് പാപ്പക്ക് ബനഡിക്ട് പാപ്പയുടെ പ്രശംസ

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പക്ക് തന്റെ മുന്‍ഗാമിയായ ബനഡിക്ട് പാപ്പയുടെ പ്രശംസ. ദൈവത്തിന്റെ കരുണ പ്രഘോഷിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ് പാപ്പയെന്നും കരുണയുടെ സന്ദേശത്തെ ആവുന്നത്ര ജനങ്ങളിലേക്കെത്തിക്കുന്ന  മാര്‍പാപ്പയാണ് അദ്ദേഹമെന്നും പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.

‘ഫ്രാന്‍സിസ് പാപ്പ നിരന്തരം കരുണയെക്കുറിച്ച് സംസാരിക്കുന്നു. ഈ കരുണയാണ് നമ്മെ ദൈവത്തിങ്കലേക്ക് പലപ്പോഴും അടുപ്പിക്കുന്നത്. ആധുനികസമൂഹത്തില്‍ മനുഷ്യന് കരുണ ഏറ്റവുമധികം ആവശ്യവുമാണ്. അവന്റെ മുറിവുകളുണക്കുന്നത് ദൈവത്തിന്റെ ഈ കരുണയാണ്’, ബനഡിക്ട് പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഉടമസ്ഥതയിലുള്ള പത്രമായ അവനൈറിനു നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ നടത്തുന്ന കരുണയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചത്.

You must be logged in to post a comment Login