ഫ്രാന്‍സിസ് പാപ്പക്ക് മെക്‌സിക്കന്‍ ജനതയുടെ ഊഷ്മളമായ യാത്രയയപ്പ്

ഫ്രാന്‍സിസ് പാപ്പക്ക് മെക്‌സിക്കന്‍ ജനതയുടെ ഊഷ്മളമായ യാത്രയയപ്പ്

മെക്‌സിക്കോ: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാനിലേക്കു മടങ്ങിയ ഫ്രാന്‍സിസ് പാപ്പക്ക് മെക്‌സിക്കന്‍ ജനതയുടെ ഊഷ്മളമായ യാത്രയയപ്പ്. പോപ്പ് മൊബീലില്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് വര്‍ണ്ണാഭമായ കലാപ്രകടനങ്ങളാണ്. പാട്ടും നൃത്തവുമൊക്കെയായി മെക്‌സിക്കന്‍ ജനത പാപ്പയോട് തങ്ങള്‍ക്കുള്ള സ്‌നേഹം അറിയിച്ചു.

മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്ക് പെന നീറ്റോയും ഭാര്യ ഏഞ്ചലിക്കയും ഫ്രാന്‍സിസ് പാപ്പയെ യാത്രയാക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.  പ്രോട്ടോകോള്‍ ലംഘിച്ച് നിരവധി പേര്‍ പാപ്പയെ ഒന്നാശ്ലേഷിക്കാനായി തിടുക്കം കൂട്ടുന്നത് കാണാമായിരുന്നു. ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങള്‍ വിമാനത്താവളത്തില്‍ മുഴങ്ങി. വിമാനത്തിലേക്കു കയറുന്നതിനു മുന്‍പ് മാര്‍പാപ്പ തന്റെ അടുത്തക്കു വരാന്‍ തിടുക്കം കൂട്ടിക്കൊണ്ടിരുന്ന കുട്ടിയെ അടുത്തേക്കു വിളിച്ചു. സ്‌നേഹപൂര്‍വ്വം അവനെ ആശ്ലേഷിച്ചു.

വിമാനത്താവളത്തില്‍ തന്നെ യാത്രയാക്കാന്‍ എത്തിയ ആളുകളെ നോക്കി ഒരിക്കല്‍ കൂടി കൈവീശി പാപ്പ മടങ്ങി, വത്തിക്കാനിലേക്ക്.

You must be logged in to post a comment Login