‘ഫ്രാന്‍സിസ് പാപ്പയല്ല, വെറും ഫാ. ബെര്‍ഗോലിയോ!’ സുഹൃത്തിന്റെ ഓര്‍മ

‘ഫ്രാന്‍സിസ് പാപ്പയല്ല, വെറും ഫാ. ബെര്‍ഗോലിയോ!’ സുഹൃത്തിന്റെ ഓര്‍മ

bergoസെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോളിയോ പുറത്തു വന്ന് പുതിയ മാര്‍പാപ്പ എന്ന് സ്വയം അഭിസംബോധന ചെയ്യുന്നത് ആയിരകണക്കിന് അര്‍ജന്റീനകാരുടെ കണ്ണുകള്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അക്കൂട്ടത്തില്‍ പാപ്പയുടെ കൂടെ 26 വര്‍ഷം സേവനമനുഷ്ഠിച്ച ഫാ. ഡേവിഡ് ആര്‍ജി ബേയാണ് ഏറ്റവും കൂടുതല്‍ ഞെട്ടിയത്.
‘ഒരു പ്രശ്‌നവും കൂടാതെ മെട്രോയെന്നോ ലോക്കല്‍ എന്നോ വ്യത്യാസമില്ലാതെ പൊതു ഗതാഗത  സൗകര്യമാണ്‌ അദ്ദേഹം ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ സമീപത്തേക്ക് എപ്പോള്‍ വേണമെങ്കിലും ഓടിക്കയറാം. ബാക്കിയുള്ള ഞങ്ങളെയെല്ലാം പോലെ അദ്ദേഹം വെറും  നിലത്ത് പ്രാര്‍ത്ഥനാ പുസ്തകവുമായോ ബൈബിളുമായോ ഇരിപ്പുണ്ടാകും. അദ്ദേഹം പാപ്പയല്ല, മറിച്ച് വെറും ഫാ. ജോര്‍ജ്ജ് ആണ്’ ഫാ. ഡേവിഡ് ബേ പറഞ്ഞു.
കത്തോലിക്കാ സഭയുടെ അധിപനായി തിരഞ്ഞെടുത്തതിനു ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിന് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഫാ. ഡേവിഡ് ബേ പറഞ്ഞു.
കര്‍ദ്ദിനാള്‍ ആയ കാലം മുതലേ പാപ്പ രോഗികളോട് പ്രത്യേക അടുപ്പം പുലര്‍ത്തിയിരുന്നു. ആരെങ്കിലും മരിക്കാന്‍ കിടക്കുന്ന രോഗികള്‍ക്കിടയിലും ക്യാന്‍സര്‍ബാധിതരായി കഷ്ടത അനുഭവിക്കുന്നവര്‍ക്കിടയിലും കുരിശിന്റെ ചുവട്ടിലെ മാതാവിന്റെ സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്, പാപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് ഫാ. ഡേവിഡ് ബേ വീണ്ടും തിരിച്ചു പോയി.
ഫാ. ഡേവിഡ് ബേയുടെ പാപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളിലെ ചെറിയ ഒരനുഭവം മാത്രമാണിത്. മാര്‍ച്ച് 2013 ല്‍ പാപ്പയായി തിരഞ്ഞെടുത്തതിനുശേഷം അടുത്ത ദിവസം റോമിലേക്ക് നടത്തിയ യാത്രയിലാണ് തന്റെ നല്ല സുഹൃത്തായ പാപ്പയെ വീണ്ടും ഫാ. ഡേവിഡ് ബേ കണ്ടുമുട്ടുന്നത്..

You must be logged in to post a comment Login