ഫ്രാന്‍സിസ് പാപ്പയും അമേരിക്കയിലെ ബിഷപ്പുമാരും തമ്മിലെന്ത്?

ഫ്രാന്‍സിസ് പാപ്പയും അമേരിക്കയിലെ ബിഷപ്പുമാരും തമ്മിലെന്ത്?

Pope_Francis_1_with_Archbishop_Charles_Chaput_at_the_Wednesday_general_audience_in_St_Peters_Square_on_June_24_2015_Credit_LOsservatore_Romano_CNA_6_24_15ഫ്രാന്‍സിസ് പാപ്പ അമേരിക്ക സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതു മുതല്‍ വിമര്‍ശകരുടെ വായടഞ്ഞിട്ടില്ല. മാര്‍പാപ്പയും അമേരിക്കയിലെ ബിഷപ്പുമാരും തമ്മില്‍ ശത്രുതയിലാണെന്നും ഇതിനു കാരണം അമേരിക്കന്‍ ബിഷപ്പുമാരുടെ ചില നയങ്ങളാണെന്നുമാണ് ഇവര്‍ പറഞ്ഞു പരത്തുന്നത്.

മതസ്വാതന്ത്യം, അബോര്‍ഷന്‍, സ്വവര്‍ഗ്ഗവിവാഹം എന്നീ വിഷയങ്ങളിലൊക്കെ പരസ്യമായി നിലപാടു സ്വീകരിക്കുമ്പോഴും പാവപ്പെട്ടവര്‍ക്കായി അമേരിക്കയിലെ ബിഷപ്പുമാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഇത് മാര്‍പാപ്പയ്ക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെന്നുമാണ് വിമര്‍ശകരുടെ വാദം.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ഉത്തരവുമായി ഫിലാഡല്‍ഫിയയിലെ ആര്‍ച്ച്ബിഷപ്പ് ചാള്‍സ് ചാപുട്ട് രംഗത്തെത്തിയിരിക്കുകയാണ്. ‘സ്വവര്‍ഗ്ഗവിവാഹം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ തന്നെ പരസ്യനിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്യൂണസ് ഐറിസിലെ ബിഷപ്പായിരുന്നപ്പോളും ഇത്തരത്തിലുള്ള നിലപാടുകള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു. അന്നദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു പോലും ‘പ്രതിപക്ഷനേതാവ്’ എന്നാണ്. അതേ വഴി തന്നെയാണ് ഞങ്ങളും പിന്തുടരുന്നത്. അതിനര്‍ത്ഥം ഞങ്ങള്‍ പാവപ്പെട്ടവരെ അവഗണിക്കുന്നു എന്നല്ല’, ബിഷപ്പ് ചാള്‍സ് ചാപുട്ട് പറഞ്ഞു.

അമേരിക്കയിലെ സഭ എക്കാലത്തും പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ തന്നെ തുടരുകയും ചെയ്യുമെന്നും അമേരിക്കന്‍ ബിഷപ്പുമാര്‍ പറഞ്ഞു. ‘പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കുമായി സഭ നിശ്ചിതതുക മാറ്റിവെച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പോപ്പിന്റെ ആശയങ്ങളോടു ചേര്‍ന്നുപോകുന്നതു തന്നെയാണ്’, ബിഷപ്പ് ചാള്‍സ് ചാപുട്ട് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login