ഫ്രാന്‍സിസ് പാപ്പയും ഡൊണാള്‍ഡ് ട്രമ്പും ഒപ്പത്തിനൊപ്പം…

അമേരിക്ക: ഫ്രാന്‍സിസ് പാപ്പയും അമേരിക്കന്‍ വ്യവസായിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രമ്പും തമ്മില്‍ ഏതെങ്കിലും രീതിയുള്ള സാമ്യതകളുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ആരാധ്യരായ പുരുഷന്‍മാര്‍ ആരെന്ന ചോദ്യത്തിന് അമേരിക്കക്കാര്‍ രണ്ടാം സ്ഥാനത്ത് തിരഞ്ഞെടുത്തിരിക്കുകയാണ് ഇരുവരെയും. അമേരിക്കയില്‍ നടത്തിയ ഗാലപ് പോളില്‍ ഫ്രാന്‍സിസ് പാപ്പയും ഡൊണാള്‍ഡ് ട്രമ്പും ഒപ്പത്തിനൊപ്പമെത്തി.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഈ ഗാലപ് പോളില്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നയാളാണ് ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബറില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം രാജ്യത്തെ ജനങ്ങളുടെയിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടുകയും ചെയ്തിരുന്നു.

ദലൈലാമ, ബില്ലി ഗ്രഹാം തുടങ്ങിയ മതനേതാക്കളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏറ്റവും ആരാധ്യരായ സ്ത്രീകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനാണ്.

You must be logged in to post a comment Login